തിരുവല്ല : എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂണിയൻ യൂത്ത് മൂവ്മെന്റിന്റെയും സൈബർ സേനയുടെയും സംയുക്താഭിമുഖ്യത്തിൽ ഓതറശാഖയിൽ ഗുരുവിചാര ജ്ഞാനയജ്ഞ സദസ് നടത്തി. യൂണിയൻ എംപ്ലോയിസ് ഫോറം ചെയർമാൻ ഷാൻ രമേശ് ഗോപൻ ഉദ്ഘാടനംചെയ്തു. ശാഖ പ്രസിഡന്റ് പദ്മകുമാർ കെ.വി.അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ യൂത്ത്മൂവ്മെന്റ് കൺവീനർ അനീഷ് ആനന്ദ് ജ്ഞാനയജ്ഞ സന്ദേശവും സൈബർസേന കേന്ദ്രസമിതി ജോയിന്റ് കൺവീനർ ശരത് ശശി സംഘടന സന്ദേശവും നൽകി. ശാഖാ വൈസ് പ്രസിഡന്റ് മനോഹരൻ പി.കെ, വിജയകുമാരി, ഗോകുൽ, അഭിരാമി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |