തിരുവല്ല : കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ അഭിമുഖത്തിൽ ജൈവകാർഷിക മിഷന്റെയും പച്ചക്കറി വികസന പദ്ധതിയുടെയും ഭാഗമായി നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ 125 കർഷകരുടെ വീട്ടുവളപ്പിൽ പോഷകത്തോട്ടം നിർമ്മിക്കുന്നതിന് ആവശ്യമായ തൈകൾ, ജൈവവളം, ജൈവകീടനാശിനി മുതലായവ സബ്സിഡി നിരക്കിൽ വിതരണം ചെയ്യുന്നു. പോഷകത്തോട്ട കിറ്റിന് 800രൂപ വിലയിൽ 500രൂപ സബ്സിഡിയാണ്. ബാക്കി 300രൂപ ഗുണഭോക്തൃ വിഹിതമായി കൃഷിഭവനിൽ അടയ്ക്കണം. കുറഞ്ഞത് 3 സെന്റോ അതിൽ കൂടുതലോ സ്ഥലമുള്ള കർഷകർ അപേക്ഷയോടൊപ്പം പുതിയ കരമടച്ച രസീതിന്റെ പകർപ്പ് സഹിതം മുൻകൂറായി ഗുണഭോക്തൃ വിഹിതം കൃഷിഭവനിൽ അടച്ച് രജിസ്റ്റർ ചെയ്യണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |