കോന്നി: എസ് എഫ് ഐ കോന്നി ഏരിയാ സെക്രട്ടറിയും സി പി എം കോന്നി ടൗൺ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന കെ.പി. രമേശ് കുമാറിന്റെ 41-ാമത് അനുസ്മരണ ദിനം സിപി എം കോന്നി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ഏരിയാ സെക്രട്ടറി ശ്യാംലാൽ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി ആക്ടിംഗ് സെക്രട്ടറി കെ. ജി. ഉദയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ കമ്മിറ്റിയംഗങ്ങളായ കെ.എസ്. സുരേശൻ, ടി. രാജേഷ് കുമാർ, ലോക്കൽ കമ്മിറ്റിയംഗങ്ങളായ അജയകുമാർ, കെ.ടി. സതീഷ്, ഷാജഹാൻ, സിഐടിയു ഏരിയാ കമ്മിറ്റിയംഗം ഷാഹീർ പ്രണവം എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |