റാന്നി : പുതമൺ പാലം ശബരിമല സീസണ് മുമ്പായി തുറന്നുകൊടുക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു. അഡ്വ. പ്രമോദ് നാരായൺ എംഎൽഎ നിയമസഭയിൽ നൽകിയ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി . പാലത്തിന്റെ ഡെക്ക് സ്ലാബ് കോൺക്രീറ്റ് അടിയന്തരമായി പൂർത്തീകരിക്കുന്ന വിധത്തിൽ പ്രവൃത്തി ക്രമീകരിച്ചിട്ടുണ്ട്. പാലത്തിന്റെ പൂർത്തീകരിച്ച അപ്രോച്ച് റോഡിൽ ജി എസ് ബി വിരിച്ച് വാഹനഗതാഗതത്തിന് താത്കാലികമായി തുറന്നുകൊടുക്കത്തക്ക വിധമാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ശബരിമല പാതയിലെ പാലം എന്ന നിലയിൽ പ്രത്യേകമായി ശ്രദ്ധിക്കുന്നതിന് പാലം വിഭാഗം എൻജിനീയർക്ക് നിർദ്ദേശം നൽകിയിട്ടുള്ളതായും മന്ത്രി പറഞ്ഞു.
റാന്നി- ബ്ലോക്ക്പടി - മേലുകാവ് - കോഴഞ്ചേരി റോഡിലെ പുതമൺ പെരുന്തോടിന് കുറുകെയുള്ള പാലം അപകടാവസ്ഥയിൽ ആയതോടെയാണ് ഇവിടെ പുതിയ പാലം നിർമ്മിക്കുന്നത്. 8 മീറ്റർ വീതം നീളമുള്ള രണ്ട് സ്പാനുകളോട് കൂടിയ സബ്മേഴ്‌സിബിൾ പാലമാണ് വിഭാവനം ചെയ്തിരിക്കുന്നത്. 7.50 മീറ്ററിൽ വാഹനഗതാഗതവും ഇരുവശത്തും ഒന്നര മീറ്റർ വീതം ഫുട്പാത്തും ഉൾപ്പെടെ 11 മീറ്ററാണ് പാലത്തിന്റെ വീതി. നിലവിൽ പാലത്തിന്റെ പൈലുകളുടെയും പൈൽ ക്യാപ്പുകളുടേയും നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട്. റോഡിന്റെ ഇരുകരകളിലും ഉള്ള അബട്ട് മെന്റിന്റെയും നടുക്കുള്ള പിയറിന്റെയും നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ട്.അപ്പ്രോ
തോട്ടിലെ വെള്ളം തടസമായി
കാലവർഷം ശക്തിയായതോടെ തോട്ടിൽ വെള്ളം അടിക്കടി ക്രമാതീതമായി ഉയർന്നതാണ് നിർമ്മാണ പുരോഗതിയെ സാരമായി ബാധിച്ചത്. എങ്കിലും ഇതുവഴിയുള്ള വാഹന ഗതാഗതം മുടങ്ങാതിരിക്കാൻ 30 ലക്ഷം രൂപ ചെലവഴിച്ച് താത്കാലിക പാത നിർമ്മിച്ചിട്ടുണ്ട്. ഇതുവഴിയാണ് ഇപ്പോൾ വാഹന ഗതാഗതം . 2.06 കോടി രൂപയാണ് പുതിയ പാലത്തിന്റെ നിർമ്മാണത്തിനായി ചെലവഴിക്കുന്നത്.
പാലത്തിന്റെ വീതി 11 മീറ്റർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |