
പത്തനംതിട്ട : ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് എൻ.ഡി.എയിൽ ബി.ജെ.പിയും ബി.ഡി.ജെ.എസും തമ്മിലുള്ള സീറ്റ് തർക്കം പരിഹരിച്ചു. തർക്കമുണ്ടായിരുന്ന കോഴഞ്ചേരി ഡിവിഷൻ ബി.ഡി.ജെ.എസ് ബി.ജെ.പിക്ക് വിട്ടുകൊടുത്തു. ഇവിടെ ജില്ലാസെക്രട്ടറി പ്രദീപ് അയിരൂർ സ്ഥാനാർത്ഥിയാകും. കഴിഞ്ഞ തവണ ബി.ഡി.ജെ.എസ് മത്സരിച്ച ഡിവിഷനാണിത്. കോഴഞ്ചേരി ബി.ജെ.പിക്ക് നൽകിയതിന് പകരം കോന്നി ഡിവിഷൻ ബി.ഡി.ജെ.എസിന് വിട്ടുകൊടുത്തു. ബി.ഡി.ജെ.എസ് കഴിഞ്ഞ തവണ മത്സരിച്ച മറ്റ് മൂന്ന് സീറ്റുകളും ബി.ജി.പിക്ക് വിട്ടുകൊടുത്തു. പകരം മൂന്ന് സീറ്റുകൾ ലഭിച്ചു. ബി.ഡി.ജെ.എസ് ബി.ജെ.പിക്ക് നൽകിയ സീറ്റുകൾ : കലഞ്ഞൂർ, റാന്നി, കോഴഞ്ചേരി, പുളിക്കീഴ്. പകരം ബി.ഡി.ജെ.എസിന് ലഭിച്ച സീറ്റുകൾ മലയാലപ്പുഴ, റാന്നി അങ്ങാടി, കോന്നി, ആനിക്കാട്.
രാജീവ് ചന്ദ്രശേഖറും തുഷാറും
ഇന്ന് പത്തനംതിട്ടയിൽ
ബി.ജെ.പി, ബി.ഡി.ജെ.എസ് സംയുക്ത നേതൃയോഗം ഇന്ന് പത്തനംതിട്ട 24 റെസിഡൻസിയിൽ രാവിലെ 10ന് നടക്കും. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും പങ്കെടുക്കും.
ജില്ലാ പഞ്ചായത്ത്
ബി.ജെ.പി സ്ഥാനാർത്ഥികൾ:
പുളിക്കീഴ് : വിജയകുമാർ മണിപ്പുഴ
കോയിപ്രം : ലളിതകുമാരി
മല്ലപ്പള്ളി : ടിറ്റു തോമസ്
റാന്നി : രമ്യ രാജേഷ്
ചിറ്റാർ : സിബി മന്ദിരം
പ്രമാടം : ശോഭകുമാരി എസ്
കൊടുമൺ : നിതിൻ എസ് ശിവ
കലഞ്ഞൂർ : സൂര്യ രാജേഷ്
ഏനാത്ത് : ഐശ്വര്യ.പി.ആർ
പള്ളിക്കൽ : ചന്ദ്രലേഖ.എസ്
കുളനട : ശോഭ മധു
ഇലന്തൂർ : രമണി വാസുക്കുട്ടൻ
കോഴഞ്ചേരി : പ്രദീപ് അയിരൂർ
ബി.ഡി.ജെ.എസ് സ്ഥാനാർത്ഥികൾ
കോന്നി : ജഗദ് പ്രിയ
മലയാലപ്പുഴ : നന്ദിനി സുധീർ
റാന്നി : അനു പട്ടേൽ
ആനിക്കാട് : സുനിൽ കുമാർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |