
പത്തനംതിട്ട : ജില്ലാപഞ്ചായത്ത് ഡിവിഷനുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. ജില്ലാ പ്ലാനിംഗ് സെക്രട്ടറിയേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കളക്ടർ എസ്.പ്രേം കൃഷ്ണൻ മുതിർന്ന അംഗമായ സാം ഈപ്പന് സത്യപ്രതിജ്ഞ ആദ്യം ചൊല്ലിക്കൊടുത്തു. സാം ഈപ്പൻ തിരഞ്ഞെടുക്കപ്പെട്ട മറ്റ് ജില്ലാ പഞ്ചായത്ത് അംഗങ്ങളായ നീതു മാമ്മൻ കൊണ്ടൂർ, ഡോ.ബിജു ടി.ജോർജ്, ജി.സതീഷ് ബാബു, ആരോൺ സണ്ണി ബിജിലി പനവേലിൽ, ജൂലി സാബു ഓലിക്കൽ, ടി.കെ.സജി, അമ്പിളി ടീച്ചർ, എസ്.സന്തോഷ്‌കുമാർ, ദീനാമ്മ റോയി, എ.എൻ.സലിം, ബീനാപ്രഭ, വൈഷ്ണവി ശൈലേഷ്, ശ്രീനാദേവികുഞ്ഞമ്മ, സവിത അജയകുമാർ, സ്റ്റെല്ല തോമസ്, അനീഷ് വരിക്കണ്ണാമല എന്നിവർക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് ജില്ല പഞ്ചായത്ത് അംഗങ്ങളുടെ ആദ്യയോഗം മുതിർന്ന അംഗം സാം ഈപ്പന്റെ അദ്ധ്യക്ഷതയിൽ ജില്ല പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്നു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി സെക്രട്ടറി ഷേർലബീഗം, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് 27ന് ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |