
വടശ്ശേരിക്കര: വടശ്ശേരിക്കര കുമ്പളത്താമൺ, ഒളിക്കല്ല് മേഖലകളിൽ കടുവയുടെ സാന്നിദ്ധ്യം. ഇന്നലെ പകൽ 11.30 ഓടെ കുമ്പളത്താമണ്ണിൽ ആടിനെ കടുവ പിടികൂടിയ സംഭവം നാടിനെ ഭീതിയിലാക്കി. മുമ്പ് പോത്തിനെ പിടികൂടിയ സ്ഥലത്ത് നിന്ന് ഏതാണ്ട് 50 മീറ്റർ മാത്രം അകലെയാണ് ആടിനെയും കടുവ പിടികൂടിയത്. വനമേഖലയിലേക്ക് വലിച്ചു കൊണ്ട് പോയ ആടിനെ പിന്നീട് നടത്തിയ തെരച്ചിലിൽ കണ്ടെത്തി. കടുവയെ പിടികൂടാനായി കൂട് സ്ഥാപിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |