
ശബരിമല: മകരവിളക്ക് ഉത്സവത്തിനെത്തുന്ന തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഏത് അടിയന്തര സാഹചര്യം നേരിടുന്നതിനും സജ്ജമായി സന്നിധാനത്തെ ഫയർ ഫോഴ്സ് യൂണിറ്റ്. ഫയർ ആൻഡ് റസ്ക്യൂ ശബരിമല സ്‌പെഷ്യൽ ഓഫീസർ അരുൺ ഭാസ്‌കറിന്റെ കീഴിൽ ഒരു സ്‌റ്റേഷൻ ഓഫീസർ, മൂന്ന് സ്‌റ്റേഷൻ ഓഫീസർമാർ, രണ്ട് മെക്കാനിക്കുകൾ, 10 ഡ്രൈവർമാർ, 10 സീനിയർ റസ്‌ക്യു ഓഫീസർമാർ, 57 ഫയർമാൻമാർ എന്നിവരടങ്ങിയ സംഘമാണ് ഡ്യൂട്ടിയിലുള്ളത്. സ്‌ട്രെച്ചർ സർവീസിനും മറ്റ് അടിയന്തര ഘട്ടങ്ങളിലും 50 അംഗ സിവിൽ ഡിഫൻസ് വോളണ്ടിയർമാരുടെ സേവനവും പമ്പയിൽ തീർത്ഥാടകരുടെ രക്ഷയ്ക്കായി പത്തംഗ സ്‌കൂബ ഡൈവിംഗ് അംഗങ്ങളുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |