
മാന്നാർ: അക്ഷര നായർസമാജം സ്കൂൾ 30-ാമത് വാർഷികം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. നവീകരിച്ച കളിസ്ഥലത്തിന്റെയും കലാപരിപാടികളുടെയും ഉദ്ഘാടനം മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.കെ പ്രസാദ് നിർവ്വഹിച്ചു.മാന്നാർ നായർസമാജം സ്കൂൾസ് മാനേജർ കെ.ആർ.രാമചന്ദ്രൻ നായർ അദ്ധ്യക്ഷനായി.പ്രിൻസിപ്പൽ വി.ആർ ജ്യോതി പ്രസിഡന്റ് കെ.ജി വിശ്വനാഥൻ നായർ എന്നിവർ സംസാരിച്ചു.സീരിയൽ താരം ജെ.ആർ വിഷ്‌ണു വിശിഷ്ടാതിഥിയായി.ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ എസ്.ചന്ദ്രകുമാർ,ബ്ലോക്ക്പഞ്ചായത്തംഗം ഹസീന സലാം,വാർഡ് മെമ്പർ ശാന്തിനി ബാലകൃഷ്ണൻ,പി.ടി.എ പ്രസിഡന്റ് ബിന്ദു,ജനറൽ കമ്മിറ്റിയംഗം കൃഷ്ണപിള്ള എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |