
പാപ്പിനിശ്ശേരി: ഗ്രാമ പഞ്ചായത്ത് അങ്കണവാടി നഴ്സറി കലോത്സവം ഇ.കെ.നായനാർ സ്മാരക പഞ്ചായത്ത് ഹാളിൽ വൈസ് പ്രസിഡന്റ് ടി.ടി.ചന്ദ്രമതിയുടെ അദ്ധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പ്രദീപ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ എം.ബാലകൃഷ്ണൻ,ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ പി.വി.അജിത, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.കെ.ശശിധരൻ തുടങ്ങിയവർ സംസാരിച്ചു. ഐ. സി ഡി.എസ് സൂപ്പർവൈസർ കെ.പ്രീത സ്വാഗതവും സ്ത്രീകളുടെയും കുട്ടികളുടെയും വർക്കിംഗ് ഗ്രൂപ്പ് ചെയർപേഴ്സൺ കെ.എൻ.നസ്റീന നന്ദിയും പറഞ്ഞു. അങ്കണവാടി, നഴ്സറി കുട്ടികളുടെ വിവിധ പരിപാടികൾ അരങ്ങേറി .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |