
തൃശൂർ: അഴിമതി ആരോപണവിധേയനായ ഐ.ഷിഹാബുദ്ദീനെ പി.എസ്.സി അംഗമായി നിയമിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാനെടുത്ത മന്ത്രിസഭാ തീരുമാനം പുനഃപരിശോധിക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ.ജനീഷ്. ബോട്ട് ഉടമകളിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണം നിലനിൽക്കുന്നയാളാണ് ഷിഹാബുദ്ദീൻ. കൈക്കൂലി വാങ്ങി കാര്യങ്ങൾ ചെയ്യുന്നവരെ അംഗമാക്കുന്നത് ഭരണഘടനാ സ്ഥാപനത്തോടുള്ള വെല്ലുവിളിയാണ്. തീരുമാനത്തിൽ ഗവർണർ ഒപ്പുവയ്ക്കരുത്. പി.എസ്.സി റാങ്ക് പട്ടികയിൽ നിന്ന് നിയമനം നടത്താതിരിക്കുമ്പോൾ പ്രായം 40 ആക്കിയത് കൊണ്ട് നേട്ടമില്ലെന്നും ജനീഷ് പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി മിഥുൻ മോഹൻ, സംസ്ഥാന സെക്രട്ടറി ജെറോം ജോൺ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |