
റാന്നി: വിൽപ്പനയ്ക്കായി ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചുനൽകിയ കേസിലെ മൂന്നാം പ്രതിയെ റാന്നി പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട പ്രമാടം മല്ലശേരി ജംഗ്ഷനിൽ പൊരിയോടി മണ്ണിൽ അഭിലാഷാണ് (26) അറസ്റ്റിലായത്. കഴിഞ്ഞ മാസം 25നാണ് കാറിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായി രണ്ടുപേരെ പൊലീസ് പിടികൂടിയത്. പത്തനംതിട്ട സ്വദേശികളായ മുഹമ്മദ് ആഷിഫ് ഷാജി (19), സഞ്ജു മനോജ് (24) എന്നിവരെയാണ് 125 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് ഉൾപ്പടെ 2.075 കിലോഗ്രാം കഞ്ചാവുമായി പിടികൂടിയത്. നാലാം പ്രതി ദേവീകൃഷ്ണയെ (26) കോട്ടയത്ത് നിന്ന് പിടികൂടിയിരുന്നു. ഒളിവിൽ കഴിഞ്ഞിരുന്ന മൂന്നാം പ്രതിക്കായി പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ബംഗളൂരുവിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. റാന്നി പൊലീസ് ഇൻസ്‌പെക്ടർ മനോജ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ എസ്.സിബി, എ.എസ്.ഐ ബിജുമാത്യു, സി.പി.ഒ ശ്രീരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |