
തിരുവല്ല: നീ പാദമുലെ ഗതിയനി... നമ്മിതി നിരജാക്ഷി പരാശക്തി.... പട്ടണം സുബ്രഹ്മണ്യ അയ്യർ ചിട്ടപ്പെടുത്തിയ ഭൈരവി രാഗത്തിലുള്ള കീർത്തനം ശ്രുതിമധുരമായി പാടി എറണാകുളം സേക്രട്ട് ഹാർട്ട് കോളേജിലെ എം.എ ഇംഗ്ലീഷ് ഒന്നാം വർഷ വിദ്യാർത്ഥി അനന്തഗോപൻ ആൺകുട്ടികളുടെ ശാസ്ത്രീയ സംഗീതത്തിൽ ഫസ്റ്റ് എ ഗ്രേഡ് നേടി. ഇന്നലെ രാവിലെ 10ന് നാലാമത്തെ വേദിയായ ചൂരൽമല - മുണ്ടക്കൈയിൽ ആരംഭിച്ച മത്സരം വൈകിട്ട് 4 ഓടെയാണ് സമാപിച്ചത്. വളരെ കുറച്ച് മത്സരാർത്ഥികൾ മാത്രമാണ് പക്കമേളം ഒരുക്കി കീർത്തനങ്ങൾ ആലപിച്ചത്. പന്തളം മങ്ങാരം ഗിരീഷ് ഭവനിൽ ഗോപകുമാർ - പ്രിയലക്ഷ്മി ദമ്പതികളുടെ ഏക മകനായ അനന്തഗോപൻ കഴിഞ്ഞ 10 വർഷമായി ശാസ്ത്രീയ സംഗീതം അഭ്യസിക്കുന്നുണ്ട്. ഡോ അടൂർ പി.സുദർശനാണ് ഗുരു. അരങ്ങ് എന്നൊരു ബാൻഡ് ഗ്രൂപ്പിനും അനന്തഗോപൻ നേതൃത്വം നൽകുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |