SignIn
Kerala Kaumudi Online
Thursday, 19 September 2024 11.09 AM IST

പസ്സിൽസ് സോൾവിൽ നാലുവയസുകാരന് റെക്കാഡ് നേട്ടം

Increase Font Size Decrease Font Size Print Page
yesh

അടൂർ : പസിൽസ് സോൾവിൽ ആറുവയസുകാരന്റെ റെക്കാഡ് തിരുത്തി നാല് വയസുകാരൻ ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സിൽ ഇടംനേടി. അടൂർ സ്വദേശിയായ യഷ് വർദ്ധൻ നീരജാണ് ഏറ്റവും വേഗത്തിൽ 150 പീസസ് ജിഗ്‌സോ പസിൽ സോൾവ് ചെയ്ത ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരൻ എന്ന നിലയിൽ ഇന്ത്യ ബുക്ക്‌ ഒഫ് റെക്കാഡ്‌സിൽ ഇടംനേടിയത്. ഒന്നര വയസിൽ ചെറിയ ജിഗ്സോ പസിലുകൾ സോൾവ് ചെയ്തു തുടങ്ങിയ യഷ് വർദ്ധൻ ഇപ്പോൾ 250 ഭാഗങ്ങൾ ഉള്ള പസ്സിലുകൾ വരെ വളരെ വേഗം കൂട്ടി ചേർക്കും. 150 ഭാഗങ്ങൾ ഉള്ള പസ്സിൽ 17 മിനിട്ടും 31 സെക്കൻഡും കൊണ്ട് കൂട്ടി യോജിപ്പിച്ചാണ് യഷ് വർദ്ധൻ അഭിമാനാർഹമായ ഈ നേട്ടം സ്വന്തമാക്കിയത്. എസ്. എൻ ട്രസ്റ്റ് ബോർഡ് അംഗവും അടൂർ എസ്. എൻ. ഡി. പി യൂണിയൻ മുൻ പ്രസിഡന്റുമായിരുന്ന അടൂർ കല്പകയിൽ ഡോ. അടൂർ രാജന്റെയും സി.പി.ഐ ജില്ലാ ട്രഷറാറും പീപ്പിൾസ് അർബൻ നിധി ലിമിറ്റഡിന്റെ ചെയർമാനുമായ അടൂർ സേതുവിന്റെയും കൊച്ചു മകൻ ആണ് യഷ് വർദ്ധൻ. പിതാവ് ഡോ.നീരജ് അടൂർ ജനറൽ ആശുപത്രിയിലെ കുട്ടികളുടെ വിഭാഗത്തിലെ ഡോക്ടറും മാതാവ് സാന്ദ്ര പീപ്പിൾസ് അർബൻ നിധി ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുമാണ്. അടൂർ ലിറ്റിൽ വേൾഡ് നഴ്സറിയിലെ എൽ. കെ. ജി വിദ്യാർത്ഥിയായ ഇൗ കൊച്ചുമിട‌ുക്കന്റെ വിജയത്തിന് പിന്നിൽ

അദ്ധ്യാപികയായ അശ്വതി ദാസ് ജയകുമാരിക്കും വലിയ പങ്കുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.