SignIn
Kerala Kaumudi Online
Thursday, 19 September 2024 2.29 AM IST

ജലസ്രോതസുകളുടെ ലഭ്യതക്കുറവ് പരിഹരിക്കും

Increase Font Size Decrease Font Size Print Page
tap

പത്തനംതിട്ട : ആറൻമുള മണ്ഡലത്തിൽ ജൽ ജീവൻ മിഷന്റെ ഭാഗമായി പുതിയ കുടിവെള്ള കണക്ഷനുകൾ ലഭ്യമാക്കുന്നതിന് ജലസ്രോതസുകളുടെ ലഭ്യതക്കുറവ് പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. വാട്ടർ അതോറിട്ടി, ഇറിഗേഷൻ, പൊതുമരാമത്ത് വകുപ്പുകളുടെ സംയുക്ത അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ജല ജീവൻ മിഷൻ വഴി മണ്ഡലത്തിലെ എല്ലാ വീടുകൾക്കും കണക്ഷൻ നൽകുന്നതിനായി ജലസ്രോതസുകളുടെ ലഭ്യത കുറവ് പരിഹരിക്കുന്നതിനായി പ്രധാനമായും താഴൂർ കടവ്, തോമ്പിൽ കടവ്, കോണോത്തുമല കടവ് എന്നിവിടങ്ങളിലെ കിണറുകളിൽ പന്ത്രണ്ട് മാസവും ജലലഭ്യത ഉറപ്പു വരുത്തുന്നതിനുള്ള പ്രൊപ്പോസലുകൾ തയാറാക്കുന്നതിന് ഇറിഗേഷൻ വകുപ്പിനെ മന്ത്രി ചുമതലപ്പെടുത്തി. കൂടാതെ നീർത്തട വികസനവുമായി ബന്ധപ്പെട്ട് മാപ്പിംഗ് ആറന്മുള മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും പൂർത്തീകരിക്കുന്നതിനും പ്രളയാനന്തരം നദികളിൽ അടിഞ്ഞുകൂടിയ എക്കലും ചെളിയും അടിയന്തിരമായി നീക്കം ചെയ്യുന്നതിനും മന്ത്രി നിർദേശിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.