അടൂർ : പഴകുളം മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാല, ആസാദ് ബാലവേദി, താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ ലോക ബാലവേല വിരുദ്ധ ദിനം ആചരിച്ചു. ഗ്രാമപഞ്ചായത്ത് അംഗം സാജിത റഷീദ് ഉദ്ഘാടനം ചെയ്തു. ബാലാവേദി പ്രസിഡന്റ് ഷെഫിൻ ഷാജി അദ്ധ്യക്ഷത വഹിച്ചു. 'സമൂഹത്തിന്റെ കടമയും കുട്ടികളുടെ മൗലികാവകാശങ്ങളും' എന്ന വിഷയത്തിൽ ലീഗൽ സർവീസസ് വോളന്റിയർ മീരാ സാഹിബ് ക്ലാസെടുത്തു. ജില്ല കൗൺസിൽ അംഗം അജി ചരുവിള, ഗ്രന്ഥശാല വൈസ് പ്രസിഡന്റ് കുടശ്ശനാട് എൻ.മുരളി, വിദ്യ വി.എസ്, ആവണി, ഷാമിനി, അപർണ, നൗഫൽ, ബിജു പനച്ചവിള എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |