കോന്നി : പുലിപ്പേടിയിൽ കഴിയുന്ന കലഞ്ഞൂരിൽ അങ്കണവാടിക്ക് സമീപം വളർന്നു നിൽക്കുന്ന പൊന്തക്കാടുകൾ ഉയർത്തുന്ന ഭീഷണി ചെറുതല്ല. കലഞ്ഞൂർ പഞ്ചായത്തിലെ നാലാം വാർഡിലെ കൂടൽ ഗാന്ധി ജംഗ്ഷൻ തേമ്പാവ്മണ്ണിൽ 8-ാം നമ്പർ മുതലകുളത്ത് ജോർജ് മെമ്മോറിയൽ അങ്കൻവാടി കെട്ടിടത്തിന് സമീപത്താണ് പൊന്തകാടുകൾ വളർന്നു നിൽക്കുന്നത്. പൊന്തക്കാടുകൾ കാട്ടുപന്നികളുടെയും ഇഴജന്തുക്കളുടെയും താവളമാണ്. ഗാന്ധി ജംഗ്ഷനിൽ നിന്ന് തേമ്പാമണ്ണിൽ, പാങ്ങോട് ഭാഗങ്ങളിലേക്ക് പോകുന്ന റോഡരികിലാണ് അങ്കണവാടി. കലഞ്ഞൂർ പഞ്ചായത്തിലെ ജനവാസമേഖലകളിൽ എട്ടു തവണ നാട്ടുകാർ പുലിയെ കണ്ടു. ഇതിനിടെ വളർത്തു മൃഗങ്ങളെയും പുലി ആക്രമിച്ചു കൊന്നിരുന്നു. പ്രദേശത്തെ സാഹചര്യം കണക്കിലെടുത്ത് അങ്കണവാടിക്ക് സമീപത്തെ പൊന്തക്കാടുകൾ തെളിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |