പത്തനംതിട്ട : തണ്ണിത്തോട് സെന്റ് ആന്റണീസ് ഓർത്തഡോക്‌സ് വലിയപള്ളി പെരുന്നാളും കൺവെൻഷനും തുടങ്ങി. 14ന് രാവിലെ 10ന് മർത്തമറിയം സമാജം ജില്ലാസമ്മേളനം ഭദ്രാസനം വൈസ് പ്രസിഡന്റ് ഫാ.ജിജി ശാമുവേൽ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ടിന് ശുശ്രൂഷക സംഘം ജില്ലാ സമ്മേളനം ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.ബഹനാൻ ജോസഫ് ഉദ്ഘാടനം ചെയ്യും. കൺവെൻഷൻ ഭദ്രാസനം സെക്രട്ടറി ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്‌കോപ്പ ഉദ്ഘാടനം ചെയ്യും. 17ന് മലങ്കര സഭ പരമാദ്ധ്യക്ഷൻ മോറോൻ മാർ ബസേലിയോസ് മാർത്തോമ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവായ്ക്ക് സ്വീകരണം നൽകും.18ന് കൊടിയിറക്കം. ഫാ.അജി തോമസ് ഫിലിപ്പ്, കെ.വി.സാമുവേൽ, ജോൺ അയനിവിളയിൽ, ജേക്കബ് ഡാനിയേൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |