അയിരൂർ : ചെറുകോൽപ്പുഴ പമ്പാ മണപ്പുറത്ത് വിദ്യാധിരാജ നഗറിൽ നടന്ന ജില്ലാ കഥകളി ക്ലബ്ബിന്റെ കഥകളിമേളയുടെ സമാപന സമ്മേളനം സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.
അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി. എസ്. നായർ അദ്ധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം. പി മുഖ്യ പ്രഭാഷണം നടത്തി. മുൻ എം. എൽ. എ രാജു ഏബ്രഹാം , ഡോ. ജോസ് പാറക്കടവിൽ, ക്ലബ്ബ് പ്രസിഡന്റ് വി. എൻ. ഉണ്ണി, ക്ലബ്ബ് ജോ. സെക്രട്ടറി എം. ആർ. വേണു, കഥകളിമേളയുടെ ജനറൽ കൺവീനർ റ്റി. ആർ. ഹരികൃഷ്ണൻ, ആദിത്യൻ സോമൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ കഥകളി ക്ലബ്ബിന്റെ കഥകളി സാഹിത്യത്തിനുള്ള അയിരൂർ രാമൻപിള്ള പുരസ്ക്കാരം പ്രശസ്ത കലാനിരൂപകൻ ഡോ. ടി. എസ്. മാധവൻകുട്ടിക്കും കേരള കലാമണ്ഡലത്തിന്റെ 2022 ലെ എം. കെ. കെ. നായർ പുരസ്ക്കാരം ലഭിച്ച പത്തനംതിട്ട ജില്ലാ കഥകളി ക്ലബ്ബ് സെക്രട്ടറി വി. ആർ. വിമൽരാജിനും അവാർഡ് നൽകി മന്ത്രി ആദരിച്ചു. മലയാള സാഹിത്യത്തിനുള്ള പ്രൊഫ. എസ്. ഗുപ്തൻ നായർ അവാർഡ് കവിയും ഗാനരചയിതാവുമായ കെ. ജയകുമാറിന് ആന്റോ ആന്റണി എം. പി യും ക്ലബ്ബിന്റെ രക്ഷാധികാരിയും മുൻ എം. എൽ. എ യുമായ രാജു ഏബ്രഹാമും ചേർന്ന് സമർപ്പിച്ചു. ഡോ. ടി. എസ്. മാധവൻകുട്ടി, കെ. ജയകുമാർ, വി. ആർ. വിമൽരാജ് മറുപടി പ്രസംഗം നടത്തി. കഥകളിമേളയിൽ വിദ്യാർത്ഥികൾക്കായി നടത്തിയ കലാമത്സരങ്ങളിലെ വിജയികൾക്ക് ഡോ. ജോസ് പാറക്കടവിൽ സമ്മാനദാനം നിർവ്വഹിച്ചു.
രാവിലെ നടന്ന കലാമത്സരങ്ങൾ ഡോ. സന്തോഷ് ബാബു ഉദ്ഘാടനം ചെയ്തു. റ്റി. ആർ. ഹരികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. അയിരൂർ ഗ്രാമപഞ്ചായത്തംഗങ്ങളായ അനുരാധ ശ്രീജിത്ത്, എം. പി. സോമശേഖരപിള്ള, ശ്രീജാ വിമൽ, അയിരൂർ പഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്സൺ ശോഭന പ്രകാശ്, ക്ലബ്ബ് സ്റ്റിയറിംഗ് കമ്മറ്റി അംഗം എൻ. രവീന്ദ്രനാഥ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |