SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.18 PM IST

ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി 5 മുതൽ 12 വരെ

cherukol

പത്തനംതിട്ട : 111-ാമത് അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് പമ്പാ മണൽപ്പുറത്ത് വിദ്യാധിരാജ നഗറിൽ ഫെബ്രുവരി 5 മുതൽ 12 വരെ നടക്കും.

5ന് രാവിലെ 11ന് ഘോഷയാത്രകൾക്ക് സ്വീകരണം. ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്.നായർ പതാക ഉയർത്തും. ഉച്ചയ്ക്ക് 3ന് ശ്രീരംഗം മന്നാർഗുഡി ആശ്രമം മഠാധിപതി ജിയാർ സ്വാമി ഉദ്ഘാടനം ചെയ്യും. വർക്കല ശിവഗിരിമഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. വാഴൂർ തീർത്ഥപാദാശ്രമം സ്വാമി പ്രജ്ഞാനാനന്ദ തീർത്ഥപാദർ അനുഗ്രഹ പ്രഭാഷണം നടത്തും. വിദ്യാധിരാജ ദർശന പുരസ്കാരം ഡോ.എഴുമറ്റൂർ രാജരാജവർമ്മയ്ക്ക് കേന്ദ്രമന്ത്രി വി.മുരളീധരൻ സമ്മാനിക്കും. പ്രമോദ് നാരായൺ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ തുടങ്ങിയവർ സംസാരിക്കും.

6ന് രാവിലെ 10ന് ധർമ്മാചാര്യസഭ സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും. ചിന്മയാ മിഷൻ കേരള ഘടകം അദ്ധ്യക്ഷൻ സ്വാമി വിവിക്താനന്ദ സരസ്വതി അദ്ധ്യക്ഷത വഹിക്കും. ഉച്ചയ്ക്ക് 3ന് ഹിന്ദുനേതൃ സമ്മേളനം യോഗക്ഷേമ സഭ സംസ്ഥാന അദ്ധ്യക്ഷൻ അക്കീരമൺ കാളിദാസ ഭട്ടതിരി ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ അദ്ധ്യക്ഷത വഹിക്കും.

7ന് ഉച്ചയ്ക്ക് 3ന് സാംസ്‌കാരിക സമ്മേളനം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി എം.പി, ഇന്ത്യൻ റയിൽവേ അമിനിറ്റി കമ്മിറ്റി ചെയർമാൻ പി.കെ.കൃഷ്ണദാസ്, ജി.കൃഷ്ണകുമാർ എന്നിവർ സംസാരിക്കും. വൈകിട്ട് 7ന് കെ.പി.ശശികല പ്രഭാഷണം നടത്തും.

8ന് വൈകിട്ട് 3 ന് അയ്യപ്പ ഭക്തസമ്മേളനം ദേവസ്വംബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ ഉദ്ഘാടനം ചെയ്യും. പി.എൻ നാരായണവർമ്മ അദ്ധ്യക്ഷനാകും. ഹരിവരാസന പുരസ്കാരം ജേതാവ് എം.ആർ.വീരമണിരാജു മുഖ്യാതിഥിയാകും. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി ഗുരു രത്നം ജ്ഞാന തപസ്വി മുഖ്യപ്രഭാഷണം നടത്തും. 9 ന് വൈകിട്ട് 3ന് പമ്പാനദി പുനരുജ്ജീവന കർമ്മസഭ ജി.അശോക് കുമാർ ഉദ്ഘാടനം ചെയ്യും. കുമ്മനം രാജശേഖരൻ അദ്ധ്യക്ഷത വഹിക്കും.

10ന് ഉച്ചയ്ക്ക് 3ന് ആചാര്യാനുസ്മരണ സഭ സ്വാമി നന്ദാത്മജാനന്ദ ഉദ്ഘാടനം ചെയ്യും. സ്വാമി ചിദാനന്ദപുരി മഹാരാജ് അദ്ധ്യക്ഷനാകും.

11ന് രാവിലെ 10ന് യുവജനസഭ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. 3.30ന് വനിതാസമ്മേളനം കിടങ്ങന്നൂർ വിജയാനന്ദാശ്രമം കൃഷ്ണാനന്ദ പൂർണിമാമയി ഉദ്ഘാടനം ചെയ്യും. മാലേത്ത് സരളാദേവി അദ്ധ്യക്ഷത വഹിക്കും.

12ന് വൈകിട്ട് 3.30ന് സമാപനസഭ കാളികാംബാൾ പീഠം മഠാധിപതി പരമഹംസ പരിവ്രാജകാചാര്യ അനന്തശ്രീവിഭൂഷിത സ്വാമി നാരായണതീർത്ഥ ശങ്കരാചാര്യർ ഉദ്ഘാടനം ചെയ്യും. അനഘാമൃതാനന്ദപുരി സ്വാമി അദ്ധ്യക്ഷത വഹിക്കും. വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് പി.എസ്.നായർ, കൺവീനർ എം.അയ്യപ്പൻകുട്ടി , സെക്രട്ടറി എ.ആർ.വിക്രമൻപിള്ള, ജോയിന്റ് കൺവീനർ ശ്രീജിത്ത് അയിരൂർ, കെ. കെ.ഗോപിനാഥൻ നായർ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.