വള്ളിക്കോട്: വള്ളിക്കോട് പഞ്ചായത്തിലെ മൈലക്കുളം ജലാശയങ്ങൾ നവീകരിക്കുന്നതിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. മോഹനൻ നായർ നിർവ്വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് അദ്ധ്യക്ഷത വഹിച്ചു. ഇടമന തോമ്പിൽ ഗോപാലകൃഷ്ണൻ നായർ ശിലാസ്ഥാപനം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നീതു ചാർളി, ജി.സുഭാഷ്, എം.വി. സുധാകരൻ, അഡ്വ.തോമസ് ജോസ് അയ്യനേത്ത് , പ്രസന്നകുമാരി, ജോൺ, കൃഷി ഒാഫീസർ രൺജിത്ത്, എൻ ആർ ജി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |