പത്തനംതിട്ട :ബി.ജെ.പി ജില്ലാ നേതൃയോഗം തിരുവനന്തപുരം മേഖലാ അദ്ധ്യക്ഷൻ കെ.സോമൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ.വി.എ.സൂരജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ.പന്തളം പ്രതാപൻ, കർഷകമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ ഷാജി ആർ.നായർ, ജില്ലാ ജനറൽ സെക്രട്ടറി പ്രദീപ് അയിരൂർ, ന്യൂനപക്ഷ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ബിജു മാത്യു, സംസ്ഥാന സമിതി അംഗം ജി. നരേഷ് കുമാർ, ജില്ലാ ഭാരവാഹികളായ കെ.ബിനുമോൻ, ഗോപാലകൃഷ്ണ കർത്താ, ബിന്ദു പ്രകാശ്, സലിം കുമാർ, യുവമോർച്ച ജില്ലാ പ്രസിഡന്റ് നിതിൻ ശിവ, കർഷകമോർച്ച ജില്ലാ പ്രസിഡന്റ് ശ്യാം തട്ടയിൽ, മൈനോരിറ്റി മോർച്ച ജില്ലാ പ്രസിഡന്റ് ബിനോയ് മാത്യു, ഐ.ടി സെൽ ജില്ലാ കൺവീനർ വിജയൻ കരിഞ്ഞാലിൽ, മണ്ഡലം പ്രസിഡന്റുമാരായ അഭിലാഷ് ഓമല്ലൂർ, സിനു എസ്. പണിക്കർ, ഗിരീഷ് കുമാർ.ജി, ജയകൃഷ്ണൻ മൈലപ്ര, മണ്ഡലം ജനറൽ സെക്രട്ടറിമാരായ സൂരജ് ഇലന്തൂർ, ബിനോയ് കെ.മത്തായി, അഡ്വ.ജി.നന്ദകുമാർ, സജി മഹർഷിക്കാവ്, അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |