SignIn
Kerala Kaumudi Online
Friday, 10 May 2024 10.01 PM IST

ഇനി ഗുണ്ടാ വാഴ്ച വേണ്ട; നഗരത്തിലും 'ആഗ് " വേട്ട ഇതുവരെ പിടിയിലായത് 150 പേർ

a

തിരുവനന്തപുരം: കേരള പൊലീസ് നഗരത്തിൽ നടപ്പിലാക്കിയ ഓപ്പറേഷന്റെ ആഗിന്റെ ഭാഗമായി 150 ഗുണ്ടകളെയും സാമൂഹ്യവിരുദ്ധരെയും വിവിധ പൊലീസ് സ്റ്റേഷനുകളിൽ പിടികൂടിയെന്ന് സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു പറഞ്ഞു. ഗുണ്ടാപ്രവർത്തനങ്ങളിൽ സജീവമായിട്ടുള്ളവർ,ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ,വിവിധ കേസുകളിൽ കോടതി വാറന്റ് പുറപ്പെടുവിച്ചിട്ടുള്ളവരുമാണ് സിറ്റി പൊലീസിന്റെ മിന്നൽ പരിശോധനയിൽ വിവിധ സ്റ്റേഷൻ പരിധികളിലായി പിടിയിലായത്. ഒരാഴ്ച മുൻപ് ഗുണ്ടകളുടെ ലിസ്റ്റ് തയ്യാറാക്കി അവരെ നിരീക്ഷിച്ചാണ് പിടികൂടിയത്. ഇതിൽ ക്രിമിനൽ നടപടി നിയമം സെക്ഷൻ 151 പ്രകാരം കരുതൽ അറസ്റ്റ് രേഖപ്പെടുത്തിയ 22 പേരുൾപ്പെടെ 72 പേരും, കോടതി വാറന്റ് പുറപ്പെടുവിച്ച 41 പ്രതികളും,ഗുണ്ടാനിയമ പ്രകാരം (കാപ്പ) കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ള ഒരു പ്രതിയും ഉൾപ്പെടുന്നു. പിടിയിലായവരുടെ വിരലടയാളമുൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ച് ഡാറ്റാ തയ്യാറാക്കി തുടർനടപടികൾ സ്വീകരിക്കും.

മ്യൂസിയത്ത് ഇനി മുതൽ ഡബിൾ സുരക്ഷ

സ്ത്രീകൾക്ക് നേരെ ഏറ്റവും അധികം അക്രമം നടന്ന മ്യൂസിയം പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇനി മുതൽ ഇരട്ടി സുരക്ഷ. ക്ളിഫ് ഹൗസ്,കനകക്കുന്ന്,വെള്ളയമ്പലം,മ്യൂസിയത്തിന്റെ പ്രധാന ഗേറ്റിന്റെ മുൻവശം, നഗരസഭയുടെ പിറകിലത്തെ ഗേറ്റ്,കവടിയാർ,വഴുതക്കാട് എന്നിവിടങ്ങളിൽ ഇരട്ടി സുരക്ഷയൊരുക്കും.രണ്ട് ഷിഫ്ടുകളിലായി പിങ്ക് പൊലീസും 24 മണിക്കൂർ പട്രോളിംഗ് നടത്തും.ഇത് കൂടാതെ ബൈക്ക് പട്രോളിംഗ് സംഘവുമുണ്ടാകും.വാഹന പരിശോധനയ്ക്ക് ആവിഷ്കരിച്ച് ഓപ്പറേഷൻ ബ്ളൂനെറ്റും ഇതിന്റെ ഭാഗമായി ഉണ്ടാകും.

നിർഭയ ആപ്പ് പ്രോത്സാഹിപ്പിക്കും

സ്ത്രീകൾക്കെതിരെ നടക്കുന്ന അക്രമങ്ങൾ തടയാനും, ഉണ്ടായാലും അവർക്ക് സഹായം ഉറപ്പാക്കാനുമുള്ള നിർഭയ ആപ്പ് പ്രാത്സാഹിപ്പിക്കാൻ സിറ്റി പൊലീസ്.ഇതിനായി നഗരത്തിൽ 10 ഇടത്ത് കിയോസ്ക് സ്ഥാപിക്കും.ഇത് കൂടാതെ റസിഡന്റ്സ് അസോസിയേഷൻ പരിധിയിൽ പൊലീസ് സ്റ്റേഷനുകളുടെ ചുമതലയുള്ള എസ്.എച്ച്.ഒ ഈ ആപ്പിനെക്കുറിച്ച് ബോധവത്കരണം നടത്തണം.ഒരു ലക്ഷം സ്ത്രീകൾ ആപ്പ് ഡൗൺലോഡ് ചെയ്യണമെന്നാണ് സിറ്റി പൊലീസിന്റെ ലക്ഷ്യം.

മുതിർന്ന പൗരന്മാർക്ക് പ്രശാന്തി പദ്ധതി

മുതിർന്ന് പൗരന്മാർക്ക് സേവനയും സുരക്ഷയുടെ ഉറപ്പുവരുത്താൻ പ്രശാന്തി പദ്ധതിക്ക് സിറ്റി പൊലീസ് രൂപം നൽകും.എ,ബി,സി കാറ്റഗറിയായി തിരിച്ച് അവരെ നിരിക്ഷിക്കും. എം.എസ്.ഡബ്ല്യു വിദ്യാർത്ഥികളുടെ സഹായത്തിൽ പരസഹായമില്ലാത്തവരുടെ സേവനവും ഉറപ്പ് വരുത്തും.

കാമറ പരിശോധനയ്ക്ക് നിരീക്ഷ പദ്ധതി

ഒരു ലക്ഷം കാമറകൾ വേണ്ടിടത്ത് 141 കാമറകൾ മാത്രമാണ് നഗരത്തിലുള്ളതെന്നും അതിൽ 121മാണ് പ്രവർത്തിക്കുന്നതെന്നും സിറ്റി പൊലീസ് കമ്മിഷണർ സി.നാഗരാജു പറ‌ഞ്ഞു. സ്മാർട്ട് സിറ്റി പദ്ധതി വഴി കൂടുതൽ കാമറകൾ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിലെ റസിഡന്റ്സ് അസോസിയേഷൻ പരിധിയിലെ സി.സിടിവി കാമറകൾ പ്രവർത്തനക്ഷമമാണോയെന്ന് പരിശോധിക്കാൻ നിരീക്ഷ പദ്ധതിയുമായി സിറ്റി പൊലീസ്.പൊലീസ് ഇതര കാമറകൾ സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങളിൽ അതിന്റെ ഉടമസ്ഥരെ അതാത് സ്റ്റേഷൻ പരിധിയിലെ എസ്.എച്ച്.ഒമാർ സന്ദർശിച്ച് കാമറുടെ പ്രവർത്തി വിലയിരുത്തും.കാമറ വയ്ക്കേണ്ട കൃത്യ സ്ഥാനം,അതിന്റെ സ്റ്റോറേജ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നിർദ്ദേശം നൽകും.

ഗുണ്ടകളെ തകർക്കും നഗരത്തിൽ

നിന്ന് അവരെ ഓടിക്കും:സി.നാഗരാജു

ഗുണ്ടകളെയും സാമൂഹ്യവിരുദ്ധരെയും നഗരത്തിൽ നിന്ന് തുടച്ചു നീക്കുകയാണ് ലക്ഷ്യമെന്ന് സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു പറഞ്ഞു. ഓംപ്രകാശ്, പുത്തൻപാലം രാജേഷ് എന്നീ ഗുണ്ടാതലവന്മാരെ അറസ്റ്റ് ചെയ്ത് നടപടി അവസാനിപ്പിക്കില്ല. അവരുടെ പിന്നാലെയായിരിക്കും പൊലീസും. എവിടെ ചെന്നാലും രക്ഷപ്പെടാൻ സാധിക്കാത്ത തരത്തിൽ പൊലീസ് വലയം തീർക്കും.ഇവരെ ഉടൻ പിടകൂടാനുള്ള എല്ലാ സജ്ജീകരണങ്ങളും ചെയ്തിട്ടുണ്ട്.മ്യൂസിയത്ത് സത്രീകൾക്ക് നേരെയുള്ള അക്രമണങ്ങൾ ഗൗരവമാണ്.ഇനി അങ്ങനെയുണ്ടാകില്ലെന്ന് ഉറപ്പുണ്ട്.അത്രമാത്രം സുരക്ഷ സംവിധാനം ഒരുക്കി കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.