കാട്ടാക്കട:കാട്ടാക്കട താലൂക്കിൽ കിടത്തി ചികിത്സയുള്ള ഏക സർക്കാർ ആശുപത്രിയായ കോട്ടൂർ ആയുർവേദ ആശുപത്രിയെ താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്ന് എൻ.ജി.ഒ യൂണിയൻ കാട്ടാക്കട ഏരിയ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.ഏരിയാ പ്രസിഡന്റ് ആർ.എസ്.നിഷയുടെ അദ്ധ്യക്ഷതയിൽ സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം ബി.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.ഏരിയാ സെക്രട്ടറി അനിൽകുമാർ,ജില്ലാ പ്രസിഡന്റ് എം.സുരേഷ് ബാബു,ജില്ലാ സെക്രട്ടറി സജീവ് കമാർ,ജില്ലാ ട്രഷറർ ഷിനു റോബർട്ട്,സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പനവൂർ നാസർ,ആശാലത,സെയ്ദ് സബർമതി,എസ്.കെ.ചിത്രാദേവി,എ.അശോക്,ആർ.വി.രമ്യ എന്നിവർ സംസാരിച്ചു.ഭാരവാഹികളായി ആർ.എസ്.നിഷ(പ്രസിഡന്റ്),പി.ഷാജികുമാർ,പി.തുഷാരൻ(വൈസ് പ്രസിഡന്റുമാർ),എസ്.അനിൽകുമാർ(സെക്രട്ടറി),കെ.അജയകുമാർ,എസ്.ശ്രീകുമാരൻ(ജോയിന്റ് സെക്രട്ടറിമാർ),ബി.സുനിൽ(ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |