തിരുവനന്തപുരം: യുവ കവി സതീഷ് ജി.നായർ എഴുതിയ പ്രണയ കവിതകളുടെ സമാഹാരമായ 'പ്രണയ ചെമ്പരത്തി' യൂണിവേഴ്സിറ്റി കോളേജ് സെന്റിനറി ഹാളിൽ കവി വീരാൻകുട്ടി പ്രകാശനം ചെയ്തു. കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്കാര ജേതാവായ എസ്.ആർ.ലാൽ പുസ്തകം ഏറ്റുവാങ്ങി.യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ വൈസ് ചെയർപേഴ്സൺ ആഭ.എം.എ. അദ്ധ്യക്ഷത വഹിച്ചു.കേരള സാഹിത്യ അക്കാഡമി നിർവാഹക സമിതി അംഗം വി.എസ് ബിന്ദു, ഗിരീഷ് പുലിയൂർ, അവനി.എസ്.എസ്, ചായം ധർമ്മരാജൻ ,കെ.സജീവ് കുമാർ ,ഡോ.ഡൊമിനിക് ജെ.കാട്ടൂർ, ഡോ.വിനീത് വി.എസ് ,ആനന്ദ് എ.എസ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |