കടയ്ക്കാവൂർ: കടയ്ക്കാവൂർ ഊട്ടുപറമ്പ് അർദ്ധനാരീശ്വര ക്ഷേത്രത്തിലെ ലക്ഷദീപം കണ്ട് തൊഴാനെത്തിയത് നിരവധി വിസ്വാസികൾ.ക്ഷേത്ര ശ്രീകോവിലിന് മുന്നിൽ പ്രത്യേകം തയ്യാറാക്കിയ വിളക്കിൽ ദീപം പകർന്നതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. ക്ഷേത്ര പരിസരത്തെ ലക്ഷം വിളക്കുകളിലേയ്ക്ക് ദീപം പകർന്നതോടെ പരിസരമാകെ ദീപനഗരിയായി മാറുകയായിരുന്നു. പ്രദേശവാസികളും ഭവനങ്ങളിൽ ദീപം തെളിയിച്ച് ലക്ഷദീപത്തിൽ പങ്കാളികളായി. ലക്ഷദീപത്തിൽ പങ്കാളിയാകാനും ദർശിക്കാനുമായി സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങളാണ് ക്ഷേത്രസന്നിധിയിലേക്ക് ഒഴുകിയെത്തിയത്. ലക്ഷദീപം തെളിയിക്കലിന്റെ ഉദ്ഘാടനം കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ.ചന്ദ്രമോഹൻ,ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ ഡോ.ജയപ്രകാശ്, മുരുക്കുംപുഴ തൃശൂർ ഫാഷൻ ജ്വല്ലറി എം.ഡി ഉണ്ണികൃഷ്ണൻ,കടയ്ക്കാവൂർ എസ്.എച്ച്.ഒ സജിൻ.എൽ എന്നിവർ ചേർന്ന് നിർവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |