കിളിമാനൂർ:കിളിമാനൂർ ഗവൺമെന്റ് വി.എച്ച്.എസ്.എസിൽ ഭൗമ ശാസ്ത്ര പഠന വിഭാഗവും വിദ്യാഭ്യാസ എസ്.എസ്.കെ,ബി.ആർ.സി കിളിമാനൂരും സംയുക്തമായി നിർമ്മാണം പൂർത്തീകരിച്ച ദിനാവസ്ഥ പഠന നിരീക്ഷണ കേന്ദ്രം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ഗിരി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.പി.ടി .എ പ്രസിഡന്റ് യു.എസ്. സുജിത്ത് അദ്ധ്യക്ഷത വഹിച്ചു,സ്‌കൂൾ പ്രിൻസിപ്പൽ എ. നൗഫൽ സ്വാഗതം പറഞ്ഞു.ബി.ആർ.സി കോർഡിനേറ്റർ അഖില പി ദാസ് റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.മനോജ്,വാർഡ് മെമ്പർ കൊട്ടറ മോഹൻകുമാർ,എസ്.എം.സി ചെയർമാൻ ഷാജി,ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ എൻ.അനിയകുമാർ,സ്റ്റാഫ് സെക്രട്ടറി ബി.ഉന്മേഷ് എന്നിവർ സംസാരിച്ചു.ഹെഡ്മാസ്റ്റർ എൻ. സുനിൽകുമാർ നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |