തിരുവനന്തപുരം: അഭിജിത് ഫൗണ്ടേഷൻ ബാലരാമപുരം പഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിർധനരോഗികളുടെ ചികിത്സയ്ക്കായി ശിശുരോഗങ്ങൾക്കടക്കമുള്ള മരുന്നുകൾ സംഭാവനചെയ്തു ആശുപത്രി അങ്കണത്തിൽ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. മരുന്നുകളുടെ വിതരണ ഉദ്ഘാടനം നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. കെ. പ്രീജ മെഡിക്കൽ ഓഫീസർ രജിതക്ക് നൽകി നിർവഹിച്ചു. മാനേജിംഗ് ട്രസ്റ്റി കോട്ടുകാൽ കൃഷ്ണകുമാർ മുഖ്യ പ്രഭാഷണം നടത്തി. തലയൽ ഹരിഹരൻ നായർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാമില ബീവി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രജിത്, ഹെൽത്ത് ഇൻസ്‌പെക്ടർ ബിനു ജോയ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |