വർക്കല: ഇടവ ഗ്രാമപഞ്ചായത്തിൽ എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ട് വിനിയോഗിച്ച് പൂർത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം വി.ജോയി എം.എൽ.എ നിർവഹിച്ചു. വെറ്റക്കട ജംഗ്ഷനിലെ നവീകരിച്ച പാർക്ക്, പൊട്ടക്കുളം ഓടയും റോഡും, കിഴക്കേ ചന്ദ്രത്തിൽ തോട്ടിൻകര പള്ളി റോഡ്, ഇടവ എച്ച്.എസ്.എസ് -നമ്പച്ചൻവിള റോഡ്, വെൺ കുളം ബസ് വെയ്റ്റിങ് ഷെഡ്ഡ്എന്നിവയുടെ ഉദ്ഘാടനമാണ്നടന്നത്. ഇടവ പഞ്ചായത്ത് പ്രസിഡന്റ് എ.ബാലിക്, വൈസ് പ്രസിഡന്റ് ശുഭ ആർ.എസ്. കുമാർ, പഞ്ചായത്തംഗങ്ങളായ ഹർഷാദ് സാബു, മുരളീധരൻ നായർ, സിമിലിയ, ദിവ്യ, ഷിബു തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |