തിരുവനന്തപുരം: ജീവനക്കാരുടെയും പെൻഷൻകാരുടെയും സാമ്പത്തികാനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യുക,ജി.പി.എഫ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ അടിയന്തരമായി വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വാട്ടർ അതോറിട്ടി കേന്ദ്ര കാര്യാലയത്തിന് മുന്നിലും ജില്ലാകേന്ദ്രങ്ങളിലും വാട്ടർ അതോറിട്ടി എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) പ്രതിഷേധ ധർണ നടത്തി. കേന്ദ്ര കാര്യാലയത്തിന് മുമ്പിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ധർണ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പി.ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. മിനമോൾ അദ്ധ്യക്ഷത വഹിച്ചു. ഒ.ആർ.ഷാജി,ജി.ആർ. ഹേമന്ത്, പി.എസ്.അജയകുമാർ, എം.ആർ.മനുഷ്, ഹംസത്, യു.എസ്.സജീവ്, കെ.ആർ.ജിതിൻ, എസ്.എൻ.ഷൈൻ, വി.എം.മനോജ്, വിജയകുമാർ, സ്മിത എസ്.നായർ, പെൻഷണേഴ്സ് ഓർഗനൈസേഷൻ ജില്ലാ പ്രസിഡന്റ് ഗോപാലകൃഷ്ണൻ നായർ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |