തിരുവനന്തപുരം: ഡ്രൈവിംഗ് സ്കൂളുകൾ അടച്ച് പൂട്ടുന്ന കേന്ദ്രസർക്കാരിന്റെ കരിനിയമം കേരളത്തിൽ നടപ്പാക്കരുതെന്നാവശ്യപ്പെട്ട് ഒാൾ കേരള ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയന്റെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തി. മാർച്ച് സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ പ്രസിഡന്റ് കെ.കെ ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ ജനറൽ സെക്രട്ടറി സി.ടി അനിൽ, മോട്ടോർ കോൺഫെഡറേഷൻ പ്രസിഡന്റ് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എസ്. സുനിൽകുമാർ, യൂണിയൻ സംസ്ഥാന നേതാക്കളായ ജി. രാധാകൃഷ്ണൻ, ഷിജു എബ്രഹാം, പി. അബ്ദുൾ ഗഫൂർ, പി. മസൂദ്, സി. ശശി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |