SignIn
Kerala Kaumudi Online
Tuesday, 15 October 2024 7.03 AM IST

ഞെക്കാട് സ്കൂളിൽ ഗാന്ധി പ്രതിമ അനാച്ഛാദനം

Increase Font Size Decrease Font Size Print Page
o-s-ambika

കല്ലമ്പലം: ഞെക്കാട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ രാഷ്ട്രപിതാവിന്റെ അർദ്ധകായ പ്രതിമ ഒ.എസ്. അംബിക എം.എൽ.എ അനാച്ഛാദനം ചെയ്തു. സ്കൂളിലെ ഗാന്ധിദർശൻ യൂണിറ്റിന്റെ സഹകരണത്തോടെയാണ് പ്രതിമ സ്ഥാപിച്ചത്.

അദ്ധ്യാപക രക്ഷാകർതൃ സമിതി പ്രസിഡന്റ് ഒ.ലിജ അദ്ധ്യക്ഷത വഹിച്ചു. ഒറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ബീന, ജില്ലാ പഞ്ചായത്ത്‌ അംഗം ഗീതാനസീർ, ഒറ്റൂർ ഗ്രാമപഞ്ചായത്ത്‌ അംഗം ഷിനി.എസ്, ഹയർസെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ ശ്രീജ.എസ്, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ ഡോ. വികാസ് കെ.എസ്, ഹൈസ്കൂൾ പ്രഥമാദ്ധ്യാപകൻ എൻ.സന്തോഷ്, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ എസ്.അനിൽകുമാർ, സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് കൺവീനർ ആർ.സാബു, സ്കൂൾ അദ്ധ്യാപക രക്ഷാകർതൃ സമിതി വൈസ് പ്രസിഡന്റ് സി.വി. രാജീവ്, ഗാന്ധി ദർശൻ ക്ലബ് കൺവീനർമാരായ രാജി, റമീല, രക്ഷിതാക്കൾ, അദ്ധ്യാപകർ, കുട്ടികൾ എന്നിവരും ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. ഗാന്ധി പ്രതിമയുടെ ശില്പി പ്രദീപ്കുമാർ കേശവപുരത്തിനെ ജില്ലാ പഞ്ചായത്ത് അംഗം ഗീതാനസീർ ചടങ്ങിൽ ആദരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.