കഴക്കൂട്ടം: കഠിനംകുളം, മുണ്ടൻചിറ പ്രദേശങ്ങളിലെ ലഹരി വസ്‌തുക്കളുടെ മൊത്ത വില്പനകാരൻ എം.ഡി.എം.എയുമായി പിടിയിൽ. കഠിനംകുളം പുതുക്കുറിച്ചി മാടൻനട മണക്കാട്ടിൽ പുത്തൻ വീട്ടിൽ വിഷ്ണു (26) വിനെ പുതുവൽ ആശാരി വിളാകം ഭാഗത്ത് നിന്ന് ശനിയാഴ്ച 2.08 ഗ്രാം എം.ഡി.എം.എയുമായി കഠിനംകുളം പൊലീസ് പിടികൂടിയത്. കാപ്പ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്. ' വിഷ്ണുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കഠിനംകുളം പൊലീസ് ഇൻസ്പെക്ടർ സജൻ. ബി.എസ്, എസ്.ഐ അനൂപ് എ.എസ്.ഐ ജോതിഷ് എസ്.സി.പി.ഒ അനീഷ്. ബി.എസ്, സി.പി.ഒമാരായ ഹാഷിം ദീപക് വിശാഖ് സുജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്‌റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |