വിഴിഞ്ഞം: ജേഡ് സർവീസിലെ ആദ്യ കപ്പൽ എം.എസ്.സി മിയ ഇന്നലെ പുലർച്ചെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ബെർത്തു ചെയ്തു. രണ്ട് ദിവസം മുമ്പ് പുറംകടലിൽ നങ്കൂരമിട്ടിരുന്ന കപ്പലാണ് ഇന്നലെ പുലർച്ചെ 2.25 ഓടെ ബെർത്ത് ചെയ്തത്. 20000 ത്തോളം കണ്ടെയ്നറുകളുമായി വിഴിഞ്ഞത്തെത്തിയ കപ്പലിനെ മലയാളിയായ പൈലറ്റ് ക്യാപ്റ്റൻ നിർമ്മൽ സക്കറിയയാണ് ബെർത്തിലെത്തിച്ചത്. ബെർത്തിൽ നേരത്തെ എത്തിയ മൂന്ന് കപ്പലുകളിൽ ചരക്കു നീക്കം പൂർത്തിയാകാൻ വൈകിയതാണ് മിയയുടെ ബർത്തിംഗ് നീണ്ടുപോയത്. 2000 ത്തോളം കണ്ടയ്നറുകൾ കയറ്റുകയും അത്ര തന്ന കണ്ടയ്നറുകൾ ഇറക്കുകയും ചെയ്ത ശേഷം കപ്പൽ ഇന്ന് പോർച്ചുഗലിലേക്ക് മടങ്ങും. ജേഡ് സർവീസിന്റെ രണ്ടാമത്തെ കപ്പൽ മിർജാം നാളെ ബെർത്തിലെത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |