തിരുവനന്തപുരം: വിശുദ്ധ റംസാനിൽ നാടെങ്ങും നടന്ന സന്ദേശങ്ങളും ഇഫ്താർ വിരുന്നുകളും മതസൗഹാർദ്ദം കൂടുതൽ ഊട്ടിയുറപ്പിക്കാൻ സഹായകമായിട്ടുണ്ടെന്ന് ആന്റണി രാജു എം.എൽ.എ പറഞ്ഞു.
കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ ബീമാപള്ളിയിൽ നടത്തിയ റംസാൻ റിലീഫ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റിലീഫ് കമ്മറ്റി ചെയർമാൻ ബീമാപള്ളി സക്കീർ അദ്ധ്യക്ഷനായി. ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാർ റിലീഫ് കിറ്റുകൾ വിതരണം ചെയ്തു. അബ്ദുൽ അസീസ് മുസ്ലിയാർ,മാല മാഹിൻ,പീരു മുഹമ്മദ്,ഷബീർ ഹിഷാമി,അഷ്റഫ് നിസാമി,എം.കെ.എം.നിയാസ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |