തിരുവനന്തപുരം: ടൈറ്റാനിയം പ്രോഡക്റ്റ്സ് ലേബർ യൂണിയന്റെ (ഐ.എൻ.ടി.യു.സി) വാർഷിക സമ്മേളനം എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ലിജു മുഖ്യപ്രഭാഷണം നടത്തി. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.ആർ.പ്രതാപൻ വിരമിച്ച ജീവനക്കാരെയും മുൻ ഭാരവാഹികളെയും ആദരിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് എസ്.വിക്ടോറിയ അദ്ധ്യക്ഷയായി. അഡ്വ.മൃദുൽ ജോൺ മാത്യു,കോൺഗ്രസ് വഞ്ചിയൂർ ബ്ലോക്ക് പ്രസിഡന്റ് സേവിയർ ലോപ്പസ്,യൂണിയൻ ജനറൽ സെക്രട്ടറി എം.ജെ തോമസ്,വിനു തോമസ്,ശ്രീലാൽ.ജെ, സതിദേവി,സുധീഷ് കുമാർ,രാജേന്ദ്രൻ.എസ്, ചിത്ര സുകുമാരൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |