വിതുര: വിതുര സ്വദേശിയായ വീട്ടമ്മയെ ഒട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് വിതുര ആനപ്പാറ വയക്കഞ്ചി സ്വദേശി ഗോപകുമാറിനെ (49) പൊലീസ് പിടികൂടി.
കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെയാണ് സംഭവം. വിതുര തേവിയോട് ജംഗ്ഷനിൽ വീട്ടിലേക്ക് പോകാൻ ബസ് കാത്തുനിൽക്കുകയായിരുന്ന വീട്ടമ്മയെ ആനപ്പാറ ജംഗ്ഷനിലിറക്കാമെന്നു പറഞ്ഞാണ് ഗോപകുമാറിന്റെ ഓട്ടോയിൽ കയറ്റുന്നത്. പിന്നീട് കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നു. ഓട്ടോയിൽ നിന്ന് പുറത്തേക്ക്ചാടി രക്ഷപ്പെട്ട വീട്ടമ്മ നാട്ടുകാരെ വിവരമറിയിച്ചു. തുടർന്ന് വിതുര പൊലീസിൽ പരാതി നൽകി.
വിതുര സി.ഐ പ്രദീപ്കുമാർ, എസ്.ഐ മുഹ്‌സിന്‍ മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തു. കാപ്പ ഉൾപ്പെടെ അനവധി കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |