വിതുര: വിഷുപ്രമാണിച്ചുള്ള തിരക്ക് മുൻനിറുത്തി പ്രത്യേക സൗകര്യങ്ങൾ ഒരുക്കി ക്ഷേത്രങ്ങൾ. കണികാണാനെത്തുന്ന ഭക്തർക്ക് കൈനീട്ടം നൽകി സ്വീകരിക്കും.
പതിവ് പൂജകൾക്ക് പുറമേ വിശേഷാൽപൂജകളും ഉണ്ടാകും. ചായംശ്രീഭദ്രകാളി ക്ഷേത്രത്തിൽ വിഷുക്കണി ഒരുക്കിയിട്ടുണ്ടെന്ന് മേൽശാന്തി എസ്.ശംഭുപോറ്റി.ക്ഷേത്രകമ്മിറ്റിപ്രസിഡന്റ് പി.വിജയൻനായർ,സെക്രട്ടറി എസ്.തങ്കപ്പൻപിള്ള,ട്രഷറർ പി.ബിജുകുമാർ എന്നിവർ അറിയിച്ചു. വിതുര ശ്രീമഹാദേവർ ശ്രീദേവീ ക്ഷേത്രത്തിൽ പുലർച്ചെ 4.30ന് കണികാണിക്കൽ ആരംഭിക്കുമെന്ന് ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് പരമേശ്വരൻനായർ,സെക്രട്ടറി രാധാകൃഷ്ണൻനായർ എന്നിവർ അറിയിച്ചു.
വിട്ടിക്കാവ് വനശാസ്താക്ഷേത്രത്തിലെ ഉത്സവം ഇന്നും നാളെയും നടക്കും.
ചായം അരുവിക്കരമൂല ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രം,മരുതാമല ശ്രീഗണപതി ക്ഷേത്രം,ചെറ്റച്ചൽ മേലാംകോട് ശ്രീദേവീ ക്ഷേത്രം,വിതുര ശ്രീകൃഷ്ണസ്വാമിക്ഷേത്രം, ആനപ്പെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, വിതുര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം,കുളമാൻകോട് മഹാദേവർ ക്ഷേത്രം,മേമല കരുങ്കാളിഅമ്മൻ ദേവീ ക്ഷേത്രം,തൊളിക്കോട് ആടാംമൂഴി ക്ഷേത്രം,മക്കി ശ്രീധർമ്മശാസ്താ ക്ഷേത്രം,ചെറ്റച്ചൽ മരുതുംമൂട് ശ്രീപഞ്ചമി ദേവീക്ഷേത്രം,പുലിക്കുഴി ശിവഭദ്രകാളിക്ഷേത്രം,വലിയകലുങ്ക് ശ്രീകൃഷ്ണസ്വാമിക്ഷേത്രം എന്നീ ക്ഷേത്രങ്ങളിലും വിഷുക്കണി ഉണ്ടായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |