നേമം: മദ്യപിച്ചുണ്ടായ വാക്കുതർക്കത്തിൽ യുവാവിനെ കഴുത്തിന് കുത്തിപ്പരിക്കേൽപ്പിച്ച സുഹൃത്ത് പിടിയിൽ.നേമം പൊലീസ് സ്റ്റേഷൻ പരിധിയിൽ പാപ്പനംകോട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് സമീപം കോലിയക്കോട് ഭാഗത്തുവച്ച് ചൊവ്വാഴ്ച രാത്രി 10ഓടെയായിരുന്നു സംഭവം.സ്ഥലവാസിയായ അർജുനാണ് (31) കുത്തേറ്റത്.
സംഭവത്തിൽ പാപ്പനംകോട് സത്യൻ നഗർ ചവണിച്ചിവിള റോഡിൽ താമസിച്ചിരുന്ന,ഇപ്പോൾ പൂഴിക്കുന്ന് പാമാംകോട് കല്ലടിമല കരിപ്പൂംമൂല വീട്ടിൽ താമസിക്കുന്ന നിധിനെ (25) നേമം പൊലീസ് അറസ്റ്റ് ചെയ്തു.ഇയാൾ അർജുന്റെ അയൽവാസിയുമാണ്.
പരിക്കേറ്റ അർജുനെ ആദ്യം കിള്ളിപ്പാലത്തെ സ്വകാര്യാശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.അർജുൻ നേമം പൊലീസ് സ്റ്റേഷനിലെ നിരവധി അടിപിടി കേസുകളിലെ പ്രതിയാണെന്നും നിധിൻ ഒരു കേസിലെ പ്രതിയാണെന്നും നേമം പൊലീസ് പറഞ്ഞു.നിധിനെ കോടതി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |