തൃശൂർ: ആരോഗ്യ സംരക്ഷണത്തിന്റെ മാസമായ കർക്കടകത്തിൽ പാരമ്പരാഗത ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ അവബോധവും ഗുണങ്ങളും പൊതു ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ അമൃതം കർക്കിടകം ഭക്ഷ്യ മേളക്ക് കളക്ട്രേറ്റ് അങ്കണത്തിൽ തുടക്കം. സബ് കളക്ടർ അഖിൽ വി. മേനോൻ ഉദ്ഘാടനം നിർവഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ഡോ.യു. സലിൽ അദ്ധ്യക്ഷനായി. 21 മുതൽ 26 വരെയാണ് മേള. വിവിധതരം ഔഷധ കഞ്ഞികളും, പത്തില കറികളും, ശരീരപുഷ്ടിക്ക് ആവശ്യമായ മരുന്നുണ്ടകളും, വിവിധതരം പായസങ്ങൾ, എത്തിനിക് സ്‌നാക്‌സ് എന്നിവ പാഴ്‌സലായും ലഭിക്കും. നിരവധി കുടുംബശ്രീ ഉൽപ്പന്നങ്ങളും മേളയിൽ ലഭ്യമാണ്.ഔഷധി പഞ്ചകർമ്മ ഇൻസ്റ്റിറ്റിയൂട്ടിന്റെ റി.സൂപ്രണ്ട് ഡോ. രജിതൻ കെ.എസ്., സുർജിത്, കെ.രാധാകൃഷ്ണൻ, കെ.കെ.പ്രസാദ്, നിർമൽ എസ്.സി., രതി എന്നിവർ പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |