മൂവാറ്റുപുഴ: സി.പി.എം മുൻ പൊളിറ്റ് ബ്യൂറോ അംഗവും മുൻ മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദന്റെ വേർപാടിൽ മൂവാറ്റുപുഴ ഏരിയാ കമ്മിറ്റി മൗനജാഥയും അനുശോചനയോഗവും നടത്തി. രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും പ്രവർത്തകരും പങ്കെടുത്തു. എസ്തോസ് ഭവന് മുന്നിൽ നിന്ന് തുടങ്ങിയ മൗനജാഥ നെഹ്റു പാർക്ക് ചുറ്റി കച്ചേരിത്താഴത്ത് സമാപിച്ചു. തുടർന്ന് ചേർന്ന അനുശോചന യോഗത്തിൽ സി.പി.ഐ മണ്ഡലം സെക്രട്ടറി ജോളി പൊട്ടയ്ക്കൽ അദ്ധ്യക്ഷനായി. സി.പി.എം ഏരിയ സെക്രട്ടറി അഡ്വ. അനീഷ് എം. മാത്യു അനുശോചന പ്രമേയം അവതരിപ്പിച്ചു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ബാബു പോൾ, കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സാബു ജോൺ, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.എം. അബ്ദുൽ മജീദ്, കേരള കോൺഗ്രസ് എം മണ്ഡലം പ്രസിഡന്റ് ഷൈൻ ജേക്കബ്, സി.പി.എം ഏരിയ കമ്മിറ്റി അംഗം സജി ജോർജ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |