നെയ്യാറ്റിൻകര: മൂന്നുപതിറ്റാണ്ടിന്റെ സുദീർഘമായ സേവനത്തിനു ശേഷം 31ന് നെയ്യാറ്റിൻകര യൂണിറ്റിലെ ഇൻസ്പെക്ടർ തസ്തികയിൽ നിന്നും വിരമിക്കുന്ന സുശീലൻ മണവാരിക്ക് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി. സുശീലൻ മണവാരിയുടെ അദ്ധ്യാപകരും സമശീർഷരായ പെൻഷൻ ജീവനക്കാരും സഹപ്രവർത്തകരും ട്രേഡ് യൂണിയൻ സഹയാത്രികരും ഉൾപ്പെട്ട സൗഹൃദകൂട്ടായ്മ സംഘടിപ്പിച്ച ‘ശാന്തം, സുശീലം’ എന്ന യാത്രയയപ്പ് ചടങ്ങ് സി.കെ.ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ഓഫീസർ കെ.ജി.സൈജു അദ്ധ്യക്ഷനായി. ശ്രീകണ്ഠൻ നായർ, തങ്കരാജ്, വിക്രമൻ നായർ,ലോപ്പസ്, ഗീത.എം.നായർ, ബി.അനിൽകുമാർ, സാധുകുമാർ, എൻ.കെ.രഞ്ജിത്ത്, പി.വിനോദ് കുമാർ, ജി.ജിജോ, എം.ഗോപകുമാർ, കൃഷ്ണപിള്ള, ജി.പി.രശ്മി, എസ്.സുജ, എസ്.ശ്യാമള, വി.സൗമ്യ, സി.പ്രിയ തുടങ്ങിയവർ സംസാരിച്ചു. സൗഹൃദ കൂട്ടായ്മയുടെ സ്നേഹോപഹാരം സുശീലൻ മണവാരിക്ക് സി.കെ.ഹരീന്ദ്രൻ എം.എൽ.എ സമ്മാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |