തിരുവനന്തപുരം:പാർശ്വവത്കരിക്കപ്പെട്ട ഒരു ജനതയുടെ ഉണർത്തുപാട്ടായി നിശാഗന്ധിയിൽ ട്രാൻസ്ജെൻഡർ പ്രതിഭകൾ അവതരിപ്പിച്ച 'അനന്യം നൃത്ത ശില്പം'.എന്റെ കേരളം പ്രദർശന മേളയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.ഒ.എൻ.വി.കുറുപ്പിന്റെ എന്റെ കേരളം കവിതയുടെ ദൃശ്യാവിഷ്കാരമാണ് ആദ്യം അവതരിപ്പിച്ചത്.
16 കലാപ്രതിഭകൾ ഒന്നര മണിക്കൂർ നിശാഗന്ധിയിൽ കലാനിശയൊരുക്കിയപ്പോൾ കോരിച്ചൊരിയുന്ന മഴയിലും കാണികൾ ഒഴുകിയെത്തി.
കേരള നടനം,മോഹിനിയാട്ടം,ഫോക്ക് ഫ്യൂഷൻ തുടങ്ങിയവയാണ് അനന്യം നൃത്ത ശില്പത്തിൽ അണിയിച്ചൊരുക്കിയത്.
ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് സാമൂഹികമായും, സാമ്പത്തികമായും മെച്ചപ്പെട്ട ജീവിത നിലവാരം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സാമൂഹ്യനീതി വകുപ്പ് അനന്യം ആവിഷ്കരിച്ചിരിക്കുന്നത്.
സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഗുരു ഗോപിനാഥ് നടനഗ്രാമത്തിന്റെ സഹകരണത്തോടെയാണ് സാമൂഹ്യനീതി വകുപ്പ് അനന്യം പദ്ധതി നടപ്പിലാക്കിയത്. നൃത്തം, സംഗീതം, അഭിനയം, നാടോടി കലകൾ, ഗോത്രകലകൾ എന്നിവയിൽ പ്രാവീണ്യവും വൈദഗ്ദ്ധ്യവുമുള്ള 30 ട്രാൻസ്ജെൻഡർ വ്യക്തികളെയാണ് കലാടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |