മുഴുവൻ മാർക്ക് മൂന്നു വിദ്യാർത്ഥികൾക്ക്
ജില്ലയിൽ വിജയശതമാനം കുറവ്
തിരുവനന്തപുരം: ഹയർസെക്കൻഡറി രണ്ടാംവർഷ പരീക്ഷയിൽ ജില്ലയ്ക്ക് 71.73 ശതമാനം വിജയം.മുൻവർഷത്തെക്കാൾ കുറവാണ്.കഴിഞ്ഞവർഷം 73.99 ശതമാനമായിരുന്നു വിജയം.ജില്ലയിലെ 174 സ്കൂളുകളിലെ 30,919 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 2371 പേർ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. 22,179 പേർ ഉപരിപഠനത്തിന് അർഹരായി. മൂന്ന് പേരാണ് ഇത്തവണ 1200ൽ 1200 മാർക്ക് നേടി നൂറുശതമാനം വിജയത്തിന് അർഹരായത്.കഴിഞ്ഞ വർഷം 19 പേരാണ് മുഴുവൻ മാർക്ക് നേടിയത്.
ടെക്നിക്കൽ സ്‌കൂൾ വിഭാഗത്തിൽ പരീക്ഷയെഴുതിയ 28 പേരിൽ 25 പേർ വിജയിച്ചു. 89.29 വിജയശതമാനം. ഓപ്പൺ സ്‌കൂൾ വിഭാഗത്തിൽ പരീക്ഷയെഴുതിയ 418 പേരിൽ 204 പേർ വിജയിച്ചു. 48.8 ശതമാനമാണ് വിജയം.6പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.
നൂറുശതമാനം നേടിയ സ്കൂളുകൾ- 4
നൂറുശതമാനം വിജയം നേടിയ നാല് സ്കൂളുകളിൽ രണ്ടെണ്ണം സർക്കാർ സ്കൂളുകളാണ്.
1.ജഗതി ഗവ.വി.എച്ച്.എസ്.എസ് ഫോർ ദി ഡെഫ് (16)
2.വെള്ളായണി അയ്യങ്കാളി മെമ്മോറിയൽ ഗവ.എം.ആർ.എസ് (30)
3.നാലാഞ്ചിറ സർവോദയ വിദ്യാലയ എച്ച്.എസ്.എസ് (50)
4.വഴുതക്കാട് കാർമ്മൽ എച്ച്.എസ്.എസ് (282)
(പരീക്ഷ എഴുതിയവരുടെ എണ്ണം ബ്രായ്ക്കറ്റിൽ)
മുഴുവൻ മാർക്ക്(1200/1200) നേടിയവർ
1.ബി.എസ്.ലക്ഷ്മി കൃഷ്ണ, (ഉണ്ടൻകോട് സെന്റ് ജോൺസ് എച്ച്.എസ്.എസ് ചെറിയകൊല്ല)
2.എസ്.ജെ.അമ്രിൻ ക്രിസ് (ഉണ്ടൻകോട് സെന്റ് ജോൺസ് എച്ച്.എസ്.എസ് ചെറിയകൊല്ല)
3.ഡി.എസ്.സോന (മാറനല്ലൂർ ഡി.വി.എൻ.എം എച്ച്.എസ്.എസ്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |