തിരുവനന്തപുരം:പാലക്കാട്,എറണാകുളം,തൃശ്ശൂർ,മലപ്പുറം ജില്ലകളിലെ ഡീസൽ കടത്ത് കേന്ദ്രങ്ങളിൽ വ്യാപക റെയ്ഡ്.സംസ്ഥാന നികുതി വകുപ്പിന്റേയും ജി.എസ്.ടി.ഇന്റലിജൻസ് വിഭാഗത്തിന്റേയും നേതൃത്വത്തിൽ ഇന്നലെ രാവിലെ ആരംഭിച്ച റെയ്ഡ് അർദ്ധരാത്രിയും തുടരുകയാണ്.കോടിക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പാണ് കണ്ടെത്തിയത്.കൃത്യമായ തുക പറയാറായിട്ടില്ലെന്ന് നികുതി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
പാലക്കാട് കഞ്ചിക്കോട് വ്യവസായ മേഖലയിലെ 13കേന്ദ്രങ്ങളിലും എറണാകുളത്ത് കളമശ്ശേരിയിൽ 16കേന്ദ്രങ്ങളിലും തൃശ്ശൂരിൽ നാല്,മലപ്പുറത്ത് മൂന്ന് കേന്ദ്രങ്ങളിലുമാണ് റെയ്ഡ് നടത്തുന്നത്. കൊല്ലം,കോട്ടയം,കോഴിക്കോട് നഗരങ്ങളിൽ ഓരോ കേന്ദ്രങ്ങളിലും പരിശോധന നടത്തുന്നുണ്ട്.ജി.എസ്.ടി.യിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത പെട്രോൾ,ഡീസൽ ഉൽപന്നങ്ങൾക്ക് ലിറ്ററിന് 22.5രൂപയാണ് സംസ്ഥാനസർക്കാരിന് കിട്ടുന്നത്.പ്രതിമാസം 100മുതൽ 400 കോടിയുടെ വരെ വെട്ടിപ്പാണ് നടക്കുന്നത്.
വെട്ടിപ്പ്
ഇങ്ങനെ
സംസ്ഥാനത്തെ വ്യവസായ മേഖലയിൽ ബയോ ഫ്യൂവൽ ഉൽപന്ന നിർമ്മാണ
യൂണിറ്റുകൾ രജിസ്റ്റർ ചെയ്യും.ഇതിന്റെ മറവിൽ ബയോ ഫ്യൂവൽ നിർമ്മാണ വസ്തുവെന്ന പേരിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വെയ്സ്റ്റ് ഓയിൽ അടക്കമുള്ള കെമിക്കൽ കലർത്തിയ ഡീസൽ രഹസ്യമായി നികുതി നൽകാതെ സംസ്ഥാനത്തെത്തിക്കും.ഇത് പിന്നീട് സംസ്ക്കരിച്ച് വില കുറഞ്ഞ രാസവസ്തുക്കൾ കലർത്തി ഒരു ലിറ്റൽ ഡീസൽ ഒന്നര ലിറ്ററിലേറെയാക്കി മാറ്റും.ഇത് സാധാരണ ഡീസലിനെക്കാൾ വില കുറച്ച് രഹസ്യമായി മത്സ്യബോട്ടുകൾ,ക്രഷറുകൾ,ക്വാറികൾ,ഇടത്തരം വ്യവസായ യൂണിറ്റുകൾ,ജനറേറ്ററുകൾ എന്നിവിടങ്ങളിൽ വിൽപന നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |