വിഴിഞ്ഞം: കോസ്റ്റ് ഗാർഡ് സ്റ്റേഷന്റെ കമാൻഡറായി കമാൻഡന്റ് സുരേഷ്.ആർ.കുറുപ്പ് ചുമതലയേറ്റു. വിഴിഞ്ഞം തീരസംരക്ഷണ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ സർവീസിൽ നിന്ന് വിരമിക്കുന്ന കമാൻഡന്റ് ജി.ശ്രീകുമാറിൽ നിന്നാണ് ചുമതലയേറ്റെടുത്തത്. പന്തളം സ്വദേശിയായ കമാൻഡന്റ് സുരേഷ്.ആർ.കുറുപ്പ്, ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ 22-ാം ബാച്ച് ഓഫീസറാണ്.പന്തളം എൻ.എസ്.എസ് കോളേജിൽ നിന്ന് ബി.എസ്.സി ഫിസിക്സിൽ ബിരുദം നേടിയ ശേഷം ഹൈദരാബാദിലെ ഐ.സി.എഫ്.എ.ഐ യൂണിവേഴ്സിറ്റിയിൽ നിന്നാണ് എം.ബി.എ പൂർത്തിയാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |