തിരുവനന്തപുരം: വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ ഒരു വർഷം ദൈർഘ്യമുള്ള കെ.ജി.ടി.ഇ പ്രീ പ്രസ് ഓപ്പറേഷൻ,പ്രസ് വർക്ക്,പോസ്റ്റ് പ്രസ് ഓപ്പറേഷൻ ആൻഡ് ഫിനിഷിംഗ് (പാർട്ട് ടൈം) കോഴ്സുകളിലേക്ക് അപേക്ഷിക്കാം.യോഗ്യത: പത്താം ക്ലാസ്. അപേക്ഷ ഫോം www.polyadmission.org/kgte വെബ്സൈറ്റിൽ. പൂരിപ്പിച്ച അപേക്ഷാ ഫാം, സ്വയം സാക്ഷ്യപ്പെടുത്തിയ നിർദിഷ്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, അപേക്ഷാ ഫീസ് (25 രൂപ) എന്നിവ സഹിതം ജൂൺ 16ന് വൈകിട്ട് 4നകം ഓഫീസിൽ നൽകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |