പാലോട്: റിസർവ് വനത്തിൽ മാലിന്യം നിക്ഷേപിക്കാനെത്തിയ കിളിമാനൂർ സ്വദേശികളായ സാജു, അജിത എന്നിവരേയും ഇതിനായി ഉപയോഗിച്ച KL-16Y9843 നമ്പർ വാഹനവും പാലോട് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ പിടികൂടി.റേഞ്ചിലെ ഭരതന്നൂർ സെക്ഷൻ പരിധിയിലെ വനമേഖലയിലാണ് മാലിന്യം തള്ളാൻ ശ്രമിച്ചത്.ഈ പ്രദേശങ്ങളിലെ മാലിന്യ നിക്ഷേപം തടയുന്നതിനായി വനം,പൊലീസ്,പ്രദേശവാസികൾ തുടങ്ങിയവരുടെ ഏകോപനത്തോടെ പരിശോധന ശക്തമാക്കിയിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ വനമേഖലയിൽ മാലിന്യം തള്ളാനെത്തിയ വാഹനത്തിന്റെ ഫോട്ടോ പ്രദേശവാസികൾ എടുത്ത് വനംവകുപ്പിനെ ഏൽപ്പിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വാഹനം കസ്റ്റഡിയിലെടുത്തത്. റേഞ്ച് ഓഫീസർ വിപിൻ ചന്ദ്രൻ,എസ്.എഫ്.ഒ സന്തോഷ്,ബി.എഫ്.ഒമാരായ ബിന്ദു,ഷാനവാസ് എന്നിവരാണ് കേസന്വേഷണത്തിന് നേതൃത്വം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |