കിളിമാനൂർ: പലവ്യഞ്ജനം,പച്ചക്കറി,പഴം,ഗ്യാസ് തുടങ്ങി സകലതിനും വില കൂടിയതോടെ അടുക്കള ബഡ്ജറ്റിൽ താളം തെറ്റി വീട്ടമ്മമാർ.വിലക്കയറ്റം കാറ്ററിംഗ്,ഹോട്ടൽ ഉൾപ്പെടെയുള്ളവയെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. മാസങ്ങൾക്കു മുൻപ് ഓർഡറെടുത്ത് സാധനങ്ങൾ നൽകാറാകുമ്പോൾ പുതിയ വില ഈടാക്കാനാകുന്നില്ലെന്ന് കാറ്ററിംഗ് തൊഴിലാളികൾ പറയുന്നു.
അഞ്ച് വർഷത്തിനിടെ പലതവണ വില വർദ്ധിച്ചു.വെളിച്ചെണ്ണ വില താമസിയാതെ ലിറ്ററിന് 100 രൂപയിൽ എത്തിയേക്കുമെന്നാണ് സൂചന.നിലവിൽ 420 രൂപയാണ്.2020ൽ 120 രൂപയായിരുന്നു.ഒരു മാസത്തിനിടെ ബിരിയാണി അരി വില 100ൽ നിന്ന് 140 രൂപയായി.സാധാരണ ഒരു രൂപയുടെ വർദ്ധനയാണുണ്ടാകുക.സൺ ഫ്ളവർ ഓയിലിന് ഉൾപ്പെടെ വില വർദ്ധിച്ചു.
മിക്ക സാധനങ്ങൾക്കും 50 ശതമാനം വരെയാണ് വർദ്ധന. ചെറുപയർ വില ഏതാണ്ട് ഇരട്ടിയായി. ഇതര സംസ്ഥാനങ്ങളിൽ അരിയും പലവ്യഞ്ജനവും ഉൾപ്പെടെയുള്ളവ പൂഴ്ത്തിവച്ച് കൃത്രിമ വിലക്കയറ്റമുണ്ടാക്കുന്ന കരിഞ്ചന്തക്കാരും സജീവമാണെന്നും സർക്കാർ ഇടപാടലില്ലാത്തതാണ് അനിയന്ത്രിതമായ വിലക്കയറ്റത്തിന് കാരണമെന്നും ആക്ഷേപമുണ്ട്. ഓണമാകുന്നതോടെ ഇനിയും വില ഉയർന്നേക്കാമെന്ന് വ്യാപാരികൾ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |