വെഞ്ഞാറമൂട്: തലേക്കുന്നിൽ ബഷീറിന്റെ സ്‌മരണാർത്ഥം വെഞ്ഞാറമൂട് പുല്ലമ്പാറ സദ്ഭാവന കൾച്ചറൽ സെന്റർ ഏർപ്പെടുത്തിയ പുരസ്കാരത്തിന് എൻ.കെ.പ്രേമചന്ദ്രൻ എം.പി അർഹനായി. ശില്പവും പ്രശസ്‌തി പത്രവും കാഷ് അവാർഡും അടങ്ങുന്നതാണ് പുരസ്‌കാരം. 19ന് തേമ്പാംമൂട്ടിൽ നടക്കുന്ന ചടങ്ങിൽ മുൻ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരൻ പുരസ്‌കാരം നൽകും.
പ്രസിഡന്റ് എ.ഷാജഹാൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡി.സി.സി പ്രസിഡന്റും മുൻ ഡെപ്യൂട്ടി സ്‌പീക്കറുമായ പാലോട് രവി അനുസ്‌മരണ പ്രഭാഷണം നടത്തും. ഇ.ഷംസുദ്ദീൻ,രമണി പി.നായർ,ആനാട് ജയൻ,ഷാനവാസ് ആനക്കുഴി,ബിനു എസ്.നായർ,ഇ.എ.അസീസ്,അഡ്വ.എം.എൽ.അനൂപ് കുമാർ തുടങ്ങിയവർ സംസാരിക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |